നമ്മൾ എല്ലാവരും തന്നെ സ്മാർട്ട് ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളോ ഉപയോഗിക്കുന്നവർ ആണ്. ഇതിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരുഭാഗം പേരും തങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ സ്ക്രീൻ ഗാർഡും പതിപ്പിച്ചിട്ടുണ്ടാകും. ഫോണിന്റെ ഡിസ്പ്ലേയിൽ പോറലുകൾ പറ്റാതെയും പൊട്ടാതെയും മറ്റ് കേടുപാടുകൾ സംഭവിക്കാതെ ഇരിക്കാനുമാണ് ഇത്തരത്തിൽ ചെയ്യുന്നത്. സ്ക്രീനിന് കേടുപാട് പറ്റാതിരിക്കാൻ മാത്രമാണ് സ്ക്രീൻ ഗാർഡ് ധരിക്കുന്നത് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത മറ്റൊരു കാര്യം കൂടി ഇതിൽ മറഞ്ഞു കിടക്കുന്നുണ്ട്. ഇത് എന്താണെന്ന് വിശദമായി പരിശോധിക്കാം. നിങ്ങൾ ബ്ലൂ ലൈറ്റ് എഫക്ടിനെ കുറച്ച് കേട്ടിട്ടുണ്ടോ? രാത്രി കാലങ്ങളിൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഉപയോഗിക്കുമ്പോൾ സ്ക്രീനുകൾ പുറപ്പെടുവിക്കുന്ന ഒരു പ്രത്യേക തരം നീല വെളിച്ചമാണ് ഇത്.
സാധാരണയായി ഡിജിറ്റൽ സ്ക്രീനുകൾ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ ഹാനികരമായ ഒരു സ്പെക്ട്രമാണ് ബ്ലൂ ലൈറ്റ് എഫക്ട്. ഈ വെളിച്ചത്തിൽ തുടർച്ചയായി എക്സ്പോഷർ ചെയ്യുന്നത് നിങ്ങളുടെ കണ്ണുകൾക്ക് ദോഷമാണ്. തലവേദന, കാഴ്ച മങ്ങൽ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഇവ കാരണമാകും. ഏറ്റവും ഭയാനകമായി പഠനങ്ങൾ കാണിക്കുന്നത് അമിതമായ എക്സ്പോഷർ മാക്യുലർ ഡീജനറേഷനിലേക്ക് നയിച്ചേക്കാം. ഇത് കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയേക്കാം എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ നല്ല ക്വാളിറ്റിയുള്ള സ്ക്രീൻ ഗാർഡുകൾ ഫോണിന്റെ സ്ക്രീനിൽ ഒട്ടിക്കുന്നത് വഴി ഒരു പരുധിവരെ ഈ ബ്ലൂ ലൈറ്റ് എഫക്ടിനെ തടയാൻ സഹായിക്കുന്നു. ഇവ സാധാരണ സ്‌ക്രീൻ പ്രൊട്ടക്ടറുകളല്ല. അവർ ഒരു പ്രത്യേക ബ്ലൂ ലൈറ്റ് ഫിൽട്ടർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റൽ സ്ക്രീനുകൾ പുറപ്പെടുവിക്കുന്ന ഹാനികരമായ നീല വെളിച്ചം ഫിൽട്ടർ ചെയ്യാൻ സ്‌ക്രീൻ ഗാർഡുകൾ സഹായിക്കുന്നു. അതുവഴി ഡിജിറ്റൽ ഐ സ്‌ട്രെയിനുമായി ബന്ധപ്പെട്ട സമ്മർദ്ദവും അസ്വസ്ഥതയും കുറയ്ക്കുന്നു.
ഇത്തരത്തിൽ ബ്ലൂ ലൈറ്റ് എഫക്ട് ഉയർത്തുന്ന വെല്ലുവിളികളെ എല്ലാം മറി കടക്കാൻ ഇത്തരം സ്ക്രീൻ ഗാർഡുകൾ നമ്മെ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. നിങ്ങളുടെ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എല്ലാം അത്യാവശ്യം ക്വാളിറ്റിയുള്ള സ്ക്രീൻ ഗാർഡുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫോണിന്റെ സ്ക്രീനുകളെ സംരക്ഷിക്കാൻ മാത്രമല്ല. നമ്മളെ സംരക്ഷിക്കാൻ കൂടിയാണ് ഇത്തരത്തിൽ സ്ക്രീൻ ഗാർഡുകൾ ഫോണിൽ പതിപ്പിക്കുന്നത് എന്ന് തിരിച്ചറിയുക. ഡിജിറ്റൽ സ്ക്രീനുകൾ പ്രായോഗികമായി ഒഴിവാക്കാനാവാത്ത ഈ കാലഘട്ടത്തിൽ നമ്മുടെ കാഴ്ചയെ സംരക്ഷിക്കുന്നത് അവഗണിക്കാനാവില്ല. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, ഇടയ്ക്കിടെ വീഡിയോ കോളുകളിൽ മുഴുകുന്ന വ്യക്തികൾ, സ്‌ക്രീനിന് മുന്നിൽ ദീർഘനേരം നിക്ഷേപിക്കുന്ന ഒരു ഗെയിമർ എന്നിവരെല്ലാം നിർബന്ധനായും സ്ക്രീൻ ഗാർഡുകൾ ഉപയോഗിക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം സ്ക്രീൻ ഗാർഡുകൾ ലഭ്യമാണ്. ഇവയുടെ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
ഓൺ ലൈൻ ആയും അല്ലാതെ അടുത്തുള്ള മൊബൈൽ ഷോപ്പുകളിലും ഇത്തരത്തിലുള്ള സ്ക്രീൻ ഗാർഡുകൾ വാങ്ങാൻ ലഭിക്കുന്നതാണ്. അതും വളരെ കുറഞ്ഞ വിലയിൽ. നിങ്ങൾക്ക് സ്വന്തമായി തന്നെ ഇവ ഫോണിൽ പതിപ്പിക്കാവുന്നതാണ്. ഇത് സാധിക്കുന്നില്ലെങ്കിൽ അടുത്തുള്ള മൊബൈൽ ഷോപ്പുകളിൽ ഇതിനായുള്ള സേവനം ലഭ്യമാണ്. ഇതിനായി വളരെ ചെറിയ തുകമാത്രമാണ് ഇവർ ചാർജ് ചെയ്യുന്നത്. ചിലർ സ്ക്രീൻ ഗാർഡ് പൊട്ടിയതിന് ശേഷവും ഇവ സ്ക്രീനിൽ നിന്ന് മാറ്റാതെ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഇവ യഥാർത്ഥത്തിൽ ഫലം ചെയ്യാൻ സാധ്യത കുറവാണ്. ഫോണിന്റെ സ്ക്രീൻ മുഴുവനും മറയ്ക്കുന്ന സ്ക്രീൻ ഗാർഡുകളാണ് യഥാർത്ഥത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നവ.