മുംബൈ-ഗുവാഹത്തി ഇൻഡിഗോ വിമാനത്തിന് ധാക്കയിൽ എമർജൻസി ലാൻഡിങ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ – ഗുവാഹത്തി ഇൻഡിഗോ വിമാനത്തിന് ധാക്കയിൽ എമർജൻസി ലാൻഡിങ്. കനത്ത മൂടൽമഞ്ഞ് മൂലമാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വിമാനത്തിന് അടിയന്തിര ലാൻഡിങ് നടത്തേണ്ടി വന്നത്. ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും 400 കിലോ മീറ്റർ അകലെയാണ് ധാക്ക. സമൂഹമാധ്യമമായ എക്സിൽ മുൻ മുംബൈ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സൂരജ് സിങ് താക്കൂർ വിമാനം വഴിതിരിച്ച് വിട്ടതിനെ സംബന്ധിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ഭാരത് ന്യായ് യാത്രയിൽ പ​ങ്കെടുക്കാനായി മണിപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം വഴിതിരിച്ചു വിട്ടുവെന്നാണ് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോയ ഇൻഡിഗോ 6E 5319 വിമാനം ധാക്കയിൽ എമർജൻസി ലാൻഡിങ് നടത്തി. കനത്ത മൂടൽമഞ്ഞ് മൂലമായിരുന്നു ലാൻഡിങ്. പാസ്​പോർട്ടില്ലാതെ തന്നെ വിമാനത്തിലെ യാത്രക്കാർ അന്താരാഷ്ട്ര അതിർത്തി കടന്നിരിക്കുകയാണെന്ന് സൂരജ് സിങ് എക്സിൽ കുറിച്ചു. വിമാനത്തിനുള്ളിൽ നിന്നും ആരെയും പുറത്തിറക്കിയിട്ടില്ല. ഒമ്പത് മണിക്കൂറായി താൻ വിമാനത്തിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കായാണ് മണിപ്പൂരിലേക്ക് പോവുകയായിരുന്നു താനെന്നും ഇനി എപ്പോൾ താൻ മണിപ്പൂരിൽ എത്താനാണെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം ചോദിച്ചു. വിമാനം വഴിതിരിച്ചുവിട്ടതിനെ സംബന്ധിച്ച് ഇൻ​ഡിഗോയിൽ നിന്നും പ്രസ്താവനയൊന്നും പുറത്ത് വന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...