റോഡിലെ കുഴികളില്‍ വീണ് മരിച്ചാല്‍ 6 ലക്ഷം നഷ്ടപരിഹാരം ; പരിക്കേറ്റാല്‍ 2.5 ലക്ഷം വരെ : നിര്‍ണായക ഉത്തരവുമായി മുംബൈ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : റോഡിലെ കുഴികളിലോ തുറന്നുകിടക്കുന്ന ആള്‍ത്തുളകളിലോ വീണ് അപകടമുണ്ടായാല്‍ ഇരകള്‍ക്ക് വൻതുക നഷ്ടപരിഹാരം നല്‍കാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപയും പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപ മുതല്‍ രണ്ടരലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരത്തുക കരാറുകാരില്‍ നിന്ന് ഈടാക്കിയ പിഴയില്‍ നിന്നോ അല്ലെങ്കില്‍ അന്വേഷണത്തിന് ശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനീയർ എന്നിവരില്‍ നിന്നോ ഈടാക്കാനാണ് കോടതി നിർദ്ദേശം.

റോഡില്‍ കുഴികള്‍ നികത്താതെ കിടക്കുക, ആള്‍ത്തുളകള്‍ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട നഗരസഭ, പൊതുനിർമാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എൻജിനീയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി നിർദ്ദേശം നിഷ്ഠയോടെ പാലിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ താനെ നഗരസഭ ആരംഭിച്ചതായി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....