ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് – സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം. പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. സീസണ്‍ തുടങ്ങിയപ്പോള്‍ 300ന് മുകളില്‍ സ്കോര്‍ നേടുമെന്ന് എല്ലാവരും ഉറപ്പിച്ച ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബാറ്റിംഗ് വെടിക്കെട്ടുകാരുടെ ആഘോഷമുള്ളൊരു ടീം. പക്ഷേ സീസണ്‍ പകുതി എത്തുമ്പോൾ ഉദിച്ചുയരാനാകാതെ മങ്ങലിലാണ് സണ്‍റൈസേഴ്സ്. പോയിന്റ് പട്ടകയില്‍ ടീം ഒന്‍പതാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് വെടിക്കെട്ട് ബാറ്റര്‍മാര്‍ ക്ലിക്കായത്. ഹൈദരാബാദ് ജയിച്ചതും രണ്ട് മത്സരങ്ങളിൽ മാത്രം.
മുംബൈയ്ക്കെതിരെ ഇന്നിറങ്ങുമ്പോൾ സൺറൈസേഴ്സിന് കാര്യങ്ങള്‍ സിമ്പിളാണ്. ഓപ്പണിംഗില്‍ ഹെഡും അഭിഷേകും ചേര്‍ന്നൊരു വന്‍ തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നത്. പക്ഷേ, ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമുള്‍പ്പെടെയുള്ള കരുത്തുറ്റ ബൗളര്‍മാരെ നേരിട്ട് വേണം ഹൈദരാബാദിന് കൂറ്റന്‍ സ്കോറിലേക്കെത്താന്‍. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഫോം ഓട്ടായ ഇഷാന്‍ കിഷന് ഇന്ന് നിര്‍ണായകമാണ്. മുന്‍ ഫ്രാഞ്ചെസിക്കെതിരെ തിളങ്ങാന്‍ കിഷന് ഇതൊരു അവസരം കൂടിയാണ്. അതേസമയം മുംബൈയാകട്ടെ ചെന്നൈയ്ക്കെതിരായ ജയത്തോടെ ആകെ ആവേശത്തിലാണ്. രോഹിത് ഫോമിലെത്തിയതും സൂര്യകുമാർ യാദവ് റണ്‍സ് കണ്ടെത്തിയതും മുംബൈക്ക് ആശ്വാസമാണ്.
കമ്മിന്‍സും ഷമിയുമാകും മുംബൈ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാവുക. രോഹിത്, കമ്മിന്‍സ് പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. ഒരു തോല്‍വി കൂടി താങ്ങാന്‍ കഴിയാത്തതിനാല്‍ തകര്‍ത്തടിക്കാന്‍ തന്നെയാകും ഹൈദരാബാദിന്റെ ശ്രമം. ഇരുടീമുകളും നേര്‍ക്കുനേരെത്തുന്ന ഇരുപത്തിയഞ്ചാം മത്സരമാണ് ഇന്നത്തേത്. 14 ജയങ്ങളുമായി മുംബൈയാണ് കണക്കുകളില്‍ മുന്നില്‍.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.