Thursday, July 3, 2025 11:11 am

കൊറോണ : മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന്റെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊറോണ ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. സൗത്ത് മുംബൈയിലെ വോക്കാഡെ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം രോഗം സ്ഥിരീകരിച്ച നഴ്‌സിനെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് യു.എന്‍.എ പ്രതിനിധി ജിബിന്‍ ആരോപിച്ചു. ഇതാണ് കൂടുതല്‍ പേരിലേക്ക് പടരാന്‍ കാരണമായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി

സൗത്ത്‌ മുംബൈയിലെ ആശുപത്രിയിലെ 150 ലധികം നഴ്സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ മൂന്നു രോഗികള്‍ ഇവിടെ ചികിത്സയിലിരിക്കെ കൊറോണ ബാധിച്ചു മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആദ്യം ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്സുമാരാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്

0
കോഴിക്കോട്: സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ...

അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്

0
വെണ്ണിക്കുളം : അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ...

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പാലക്കാട് : പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

0
​മ​സ്ക​ത്ത്: 5.3 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍...