മുംബൈ: പതിനേഴാമത് മുംബൈ മാരത്തണില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് ഹൃദയാഘാതം, ഒരാള്‍ മരിച്ചു . രണ്ടു പേരുടെ നില ഗുരുതരം
പതിനേഴാമത് മുംബൈ മാരത്തണില്‍ ആഫ്രിക്കന്‍ ആധിപത്യം. രാജ്യാന്തര പുരുഷ വനിതാ വിഭാഗങ്ങളില്‍ ഇത്യോപ്യന്‍ താരങ്ങള്‍ ജേതാക്കളായി. ഇന്ത്യന്‍ വനിതാ വിഭാഗത്തില്‍ ഒളിംപ്യന്‍ സുധാ സിങ് തുടര്‍ച്ചയായ മൂന്നാംതവണയും കിരീടംചൂടി. രാജ്യാന്തര പുരുഷ വനിതാ വിഭാഗങ്ങളില്‍ ഇത്യോപ്യന്‍ വസന്തം വിരിഞ്ഞു. രാജ്യാന്തര പുരുഷ വിഭാഗത്തില്‍ ഇത്യോപ്യയുടെ ഡറാറ ഹുറീസയും രാജ്യാന്തര വനിതാവിഭാഗത്തില്‍ അമാനെ ബെറിസോയും ഒന്നാമതായി.
ഇന്ത്യന്‍ പുരുഷവിഭാഗത്തില്‍ ശ്രീനു ബുഗാത്ത ചാംപ്യനായപ്പോള്‍ വനിതാ വിഭാഗത്തില്‍ ഒളിംപ്യന്‍ സുധാ സിങ്ങിന് ഇത് ഹാട്രിക് വിജയം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫ്ലാഗ് ഓഫ് ചെയ്ത ഡ്രീംറണ്ണിന് ഇത്തവണയും വലിയ ജനപങ്കാളിത്തമുണ്ടായി. മുംബൈയിലെ വിവിധ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നിവയെ പ്രതിനിധീകരിച്ച് 25000ലധികം പേര്‍ ഡ്രീംറണ്ണില്‍ പങ്കെടുത്തു.