മുംബൈ : മുംബൈ മേയര്‍ കിശോറി പെട്‌നേകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കിശോറി തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും നഴ്‌സ് കൂടിയായ കിശോറി പറഞ്ഞു. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശ പ്രകാരം നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ് മേയര്‍. അടുത്ത ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും കിശോറി ആവശ്യപ്പെട്ടു.
നേരത്തെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാന്‍ കിശോറി നഴ്‌സിന്റെ വേഷത്തില്‍ മുംബൈയിലെ ബി വൈ എല്‍ നായര്‍ ആശുപത്രിയിലെത്തിയത് വാര്‍ത്തയായിരുന്നു.