മുംബൈ: മുംബൈയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സെക്സ് റാക്കറ്റിനെ തകര്‍ത്ത് പോലീസ് . അന്ധേരിയില്‍ 29 കാരിയെയും മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടും. സിറ്റി പോലീസിന്റെ സാമൂഹ്യസേവന വിഭാഗം ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.
വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് പേരെയാണ് കണ്ടെത്തിയത്. ഇവരെ പോലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപെടുത്തിയ സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി ഷോയില്‍ അഭിനയിക്കുന്ന സ്ത്രീയാണ് ഇവര്‍. മറ്റൊരാള്‍ മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരിസില്‍ അഭിനയിക്കുകയാണ്. സംഭവത്തില്‍ പ്രിയ ശര്‍മ്മക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.