ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. ലഷ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായതു മുതല്‍ ഇയാള്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക്ക് കോടതി
RECENT NEWS
Advertisment