മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു സമീപമുള്ള ഷോപ്പിങ് മാളിൽ തോക്കുമായി ബലമായി പ്രവേശിക്കാൻ ശ്രമിച്ച 2 പേർ പിടിയിലായി. എന്നാൽ, അറസ്റ്റിനു മോദിയുടെ സന്ദർശനവുമായി ബന്ധമില്ലെന്നു പോലീസ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിൽ നിന്ന് തോക്കുധാരിയെ പിടികൂടിയെന്നാണായിരുന്നു ആദ്യ പ്രചാരണം. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥനാണെന്ന് ഒരാൾ അവകാശപ്പെട്ടെന്നും ഇയാളുടെ കയ്യിൽ തോക്കുണ്ടായിരുന്നെന്നും പറഞ്ഞെങ്കിലും പിന്നീടു പോലീസ് തിരുത്തി. ബാന്ദ്ര–കുർള കോംപ്ലക്സ് ജിയോ വേൾഡ് പ്ലാസയിലെ ഷോപ്പിങ് മാളിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയാണ് റോഹൽ പരേഖ് (24), ദിലിപ് രാജാ കുന്ദേ (49) എന്നിവരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്.

എന്നാൽ, ഉന്നത സർക്കാർ ഉദ്യോഗസ്ഥരാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷം ഇരുവരും ബലമായി അകത്തു കടക്കുകയായിരുന്നു. ആൾമാറാട്ടം, മാരകായുധവുമായി പ്രവേശിച്ചു എന്നീ കുറ്റങ്ങൾക്കാണു കേസെടുത്തത്. തോക്കിനു ലൈസൻസ് ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കസ്റ്റഡിയിൽ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...