മുംബൈ: വാക്‌സിന്‍ ഡോസുകള്‍ സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് പൂനെയില്‍ 100ഉം മുംബയില്‍ 26 കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത് പ്രകാരമുള്ള കൂടുതല്‍ വാക്‌സിനുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വാക്‌സിന്‍ ഇല്ലാത്തതിനാല്‍ പൂനെയിലെ 100 വാക്‌നിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി എന്‍.സി.പി എം.പി സുപ്രിയ സുലേ ട്വീറ്റ് ചെയ്ത്. മഹാരാഷ്ട്രയില്‍ വാക്‌സിന്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്‌സിന്‍ തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.