മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈന്‍ 3 ആണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈന്‍ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മെട്രോ പാതയ്‌ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈല്‍ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വര്‍ധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മ്മാണം തുടങ്ങിയത് 2017ല്‍ ആണ്.അന്നു പ്രതീക്ഷിച്ചിരുന്ന ചിലവ് 27000 കോടി. എന്നാല്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ചിലവ് 37000 കോടി രൂപയിലധികമായി. മൊത്തം 56 കിലോമീറ്റര്‍ ഭൂമിയാണ് മെട്രോക്കായി തുരന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...