ചെങ്ങന്നൂർ: മുണ്ടങ്കാവ് പള്ളിയോടം നീരണിഞ്ഞു. മുണ്ടങ്കാവ് പള്ളിയോട കടവിൽ ചേർന്ന യോഗത്തിൽ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പി എൻ സുകുമാരപ്പണിക്കർ നീരണിയൽ കർമ്മം നിർവഹിച്ചു. 1725-ാം നമ്പർ മുണ്ടൻകാവ് എൻ എസ് എസ് കരയോഗം പ്രസിഡന്റ് എസ് വി പ്രസാദ് അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി ബി കെ മോഹനദാസ്, കരയോഗം സെക്രട്ടറി എം കെ പ്രദീപ് കുമാർ, ട്രഷറർ കെ ജി രവീന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി അജിത് കുമാർ, പള്ളിയോട പ്രതിനിധികളായ ആർ വിനോദ് കുമാർ, ജി. മധുസൂദനൻ, പള്ളിയോട ക്യപ്റ്റൻ റിഗേഷ് കുമാർ, വൈസ് ക്യപ്റ്റൻ അനന്ദു രമേശ്, കമ്മിറ്റി അംഗങ്ങൾ കൗൺസിലർമാരായ രോഹിത് പി കുമാർ, എൻ. സുധാമണി, എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ തിരുവോണത്തോണി അകമ്പടിക്കും അഷ്ടമിരോഹിണി വള്ള സദ്യയിലും ആറന്മുള വഴിപാട് വള്ള സദ്യകൾക്കും ആറന്മുള ഉതൃട്ടാതി ജലമേളയിലും ഗുരു ചെങ്ങന്നൂർ ഇറപ്പുഴ ചതയം ജലോത്സവത്തിലും തിരുവൻവണ്ടൂർ ശ്രീ ഗോശാല കൃഷ്ണ ജലോത്സവത്തിലും പള്ളിയോടം പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033