കോഴിക്കോട് : ‘ഹരിത’ വിഷയത്തിൽ പാർട്ടി തീരുമാനമാണ് അന്തിമെന്ന് എം കെ മുനീർ. പാർട്ടി എല്ലാവരുടെയും ഭാഗം കേട്ടിരുന്നു തീരുമാനം അന്തിമമെന്ന് എം കെ മുനീർ. പാർട്ടിക്കുള്ളിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും മുനീർ വ്യക്തമാക്കി. എല്ലാ ഫോറത്തിലും ഉന്നതാധികാര സമിതിയിലും രണ്ടു വിഭാഗത്തെയും വിളിച്ച് ചർച്ച ചെയ്‌ത വിഷയമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചര്‍ച്ചകളും നടത്തിയേക്കാം.
അച്ചടക്ക ലംഘനവും കാലാവധി കഴിഞ്ഞതുമാണ് പാർട്ടി പിരിച്ചുവിടാൻ കാരണം. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്ത് ചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മുനീർ പറഞ്ഞു.