ന​ഗ​ര​സ​ഭ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിഭാഗീയതയെ തുടര്‍ന്ന്​ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിഭാഗീയതയെ തുടര്‍ന്ന്​ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇ​ര​വു​കാ​ട്​ വാ​ര്‍​ഡി​ല്‍​നി​ന്നും
ര​ണ്ടാം​ത​വ​ണ വി​ജ​യി​ച്ച സൗ​മ്യ​രാ​ജിനെ​യാണ് നഗരസഭാ ചെയര്‍പേഴ്സണായി പാര്‍ട്ടി തെരഞ്ഞെടുത്തത്. എന്നാല്‍,
നെ​ഹ്​​റു​ട്രോ​ഫി വാ​ര്‍​ഡി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വ്​ കെ.​കെ. ജ​യ​മ്മ​ക്ക്​ അ​ധ്യ​ക്ഷ​പ​ദ​വി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന്​ പ്രവര്‍ത്തകര്‍ കൊടികളുമായി തെരുവിലിറങ്ങിയത്. ഏ​രി​യ​ക​മ്മി​റ്റി​യി​ല്‍ ഇ​രു​വ​ര്‍​ക്കും ര​ണ്ട​ര​വ​ര്‍​ഷം വീ​തം​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യായിരുന്നില്ല.

ജില്ലാ സെക്രട്ടേറിയേറ്റംഗം പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്​ പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രസ്​ഥാനത്തെ വഞ്ചിച്ചതായാണ്​ മുദ്രാവാക്യം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്​ഥാനത്ത്​ പാര്‍ട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്​ പാര്‍ട്ടിയെ മൊത്തത്തില്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....