പത്തനംതിട്ട : പാതയോരങ്ങളിൽ അനധികൃതമായി കൊടി തോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരത്തിൽ സെൻ്റ് പീറ്റേഴ്സ് ജംഗ്ഷൻ – മിനി സിവിൽ സ്റ്റേഷൻ റോഡ്, പോസ്റ്റോഫീസ് റോഡ്, കുമ്പഴ ടൗൺ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൈവരികളിൽ പരസ്യം ബോർഡുകളോ ബാനറുകളോ കൊടിതോരളോ മറ്റ് പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാൻ പാടില്ല. സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി സ്വകയറിൽ കൊടി തോരണങ്ങൾ, ബോർഡ്, ബാനർ, കട്ടൗട്ടർ തുടങ്ങിയവ സ്ഥാപിക്കുന്നതും നിരോധിച്ചിരിക്കുന്നു.
കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡ് ഒന്നിന് 5000 രൂപവീതം ഈടാക്കുമെന്ന സർക്കാർ ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. നിയമം ലഘിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും എതിരെ പ്രോസിക്യൂഷൻ നടപടികളും പിഴയും ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും വിവരങ്ങൾ ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറിയെ അറിയിക്കുമെന്നും
സർക്കാർ ഉത്തരവ് പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് അറിയിച്ചു. നഗരത്തിൽ അനധികൃതമായി വഴിയരികൾ സ്ഥാപിച്ചിരുന്ന ബോർഡുകളും ബാനറുകളും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നഗരസഭ ജീവനക്കാർ നേരത്തേ തന്നെ നീക്കം ചെയ്തിരുന്നു.