Thursday, July 3, 2025 3:53 pm

നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയുമായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിക്ക് ഒരുങ്ങുകയാണ് ജില്ലാ ആസ്ഥാനം. നാല് ഘട്ടങ്ങളിലായി 27.62 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടിവെള്ള പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരം നിർദ്ദേശിക്കുന്ന അമൃത് പദ്ധതിയുടെ ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണം ജനുവരി 13ന് നടത്താൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. 10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് നിർമ്മിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ. നഗരത്തിലെ ജലക്ഷാമത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ആവശ്യകതയ്ക്ക് അനുസരിച്ച് വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻ്റിൻ്റെ അഭാവവും, വിതരണത്തിലെ നഷ്‌ടവും. ഇതിനുള്ള പരിഹാരമാണ് നഗരസഭ നടപ്പാക്കുന്ന അമൃത് പദ്ധതി എന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് വാട്ടർ അതോറിറ്റിയുടെ പാമ്പൂരി പാറയിലുള്ള ശുദ്ധീകരണ പ്ലാൻ്റിൽ നിന്നും നഗരത്തിൽ വിതരണം ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിൻ്റെ ഇന്നത്തെ ആവശ്യകതയ്ക്ക് ഇത് പര്യാപ്ത‌മല്ല. പുതിയ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരമാകും.

ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള വെല്ലിൻ്റെയും കളക്ഷൻ ചേംബറിന്റെയും നിർമ്മാണം 66 ലക്ഷം രൂപ ചിലവ്‌ ചെയ്‌ത്‌ 2023ൽ തന്നെ പൂർത്തിയായിരുന്നു. ജലവിതരണത്തിലെ നഷ്‌ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാട്ടർ അതോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു. വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് അമൃതിൻ്റെ രണ്ടാംഘട്ടത്തിൽ പുരോഗമിച്ചു വരുന്നത്. 3.5 കോടി രൂപയാണ് ഇതിന് ചിലവ് ചെയ്യുന്നത്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. മൂന്നാം ഘട്ടമാണ് ശുദ്ധീകരണ പ്ലാൻ്റ് നിർമ്മാണം. 14.87 കോടി രൂപയാണ് പ്ലാന്റ് നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്.

ഫിൻസ് എൻജിനിയേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്സ‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണ ചുമതല. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്‌ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർമ്മിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി. ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിൽ തന്നെ ഉയർന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിർമ്മിച്ച് പദ്ധതിയുടെ സമ്പൂർണ്ണ പ്രവർത്തനം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. ശുദ്ധജല പ്ലാന്റിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 13 ന് വൈകിട്ട് 4 മണിക്ക് നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...