റാന്നി : ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍, പൊന്നമ്പാറ പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്തിച്ചേരുവാന്‍ എരുമേലിയില്‍ നിന്നും ഇടമുറി വഴി അത്തിക്കയത്തിന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് സി.പി.ഐ ഇടമുറി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ രണ്ടു ബസ്സുകള്‍ മാറി കയറിയാലെ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിച്ചേരുവാന്‍ കഴിയുകയുള്ളു. കൃഷി ഭവന്‍, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം, സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തിച്ചേരുവാന്‍ മറ്റു മാര്‍ഗങ്ങള്‍ ആണ് സ്വീകരിക്കുന്നത്. ഇതുവഴി മുന്‍പ് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം ആക്ടിംങ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. വി.ഡി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, ലോക്കല്‍ സെക്രട്ടറി അനില്‍ അത്തിക്കയം, മണ്ഡലം കമ്മറ്റിയംഗം എം.ശ്രീജിത്ത്, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ പി.സി എബ്രഹാം, തോമസ് ജോര്‍ജ്, ഉഷാ വിജയന്‍, അനീഷ് ജോസഫ്, പി.ജെ ജോണ്‍, അന്നമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി കെ.ഓ ഭാസ്ക്കരന്‍, അസിസ്റ്റന്റ് സെക്രട്ടറിയായി വി.ഡി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1