Wednesday, July 2, 2025 9:05 pm

ഇടത്താവളത്തില്‍ ശ്രീ അയ്യപ്പാ കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നതിന്‌ താല്‌പര്യ പത്രം ക്ഷണിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ ഇടത്താവളത്തില്‍ ശ്രീ അയ്യപ്പാ കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നതിന്‌ താല്‌പര്യ പത്രം ക്ഷണിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. താഴെവെട്ടിപ്രത്ത്‌ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച്‌ ഏക്കര്‍ സ്ഥലത്താണ്‌ കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. 2007 ല്‍ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വി.എസ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ ഇടത്താവളത്തിന്‌ നിലവിലുള്ള കെട്ടിടം നിര്‍മ്മിച്ചത്‌.
മുന്‍പ്‌ ട്രാന്‍സിറ്റ്‌ യാര്‍ഡിനായി പ്ലാന്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ആധുനിക സൗകര്യങ്ങളോടെ പുതിയ കാലത്തിന്‍റെ ആവശ്യങ്ങള്‍ കൂടി നിറവേറ്റാനാണ്‌ മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്ന്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

മണ്ഡല-മകരവിളക്ക്‌ കാലത്തും മാസ പൂജകള്‍ക്കും മാത്രമാണ്‌ ഇപ്പോള്‍ ഇടത്താവളം ഉപയോഗിക്കുന്നത്‌. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന ഇടത്താവളങ്ങളില്‍ ഒന്നാണ്‌ നഗരസഭയുടേത്‌. തീര്‍ഥാടനകാലത്ത്‌ സന്നിധാനത്തും പമ്പയിലും തിരക്കേറുമ്പോള്‍ ഭക്തജനത്തിരക്ക്‌ നിയന്ത്രിക്കാന്‍ നഗരസഭ ഇടത്താവളമാണ്‌ ഉപയോഗിക്കുന്നത്‌. കൂടാതെ മകരവിളക്കിനായി കെ.എസ്‌. ആര്‍.ടി.സി ബസുകളുടെ ഓപ്പറേഷന്‍ സെന്ററായും ഇടത്താവളമാണ്‌ ഉപയോഗിക്കുന്നത്‌. വര്‍ഷം മുഴുവനും തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും പില്‍ഗ്രിം ടൂറിസത്തിന്‍റെ ജില്ലാ ആസ്ഥാനത്തെ കേന്ദ്രമാക്കി ഇടത്താവളത്തെ മാറ്റുകയെന്നതും ഭരണസമിതിയുടെ ലക്ഷ്യമാണ്‌. വര്‍ഷങ്ങളായി തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്ന ഇടത്താവളത്തെ പില്‍ഗ്രിം സര്‍ക്യൂട്ടിന്‍റെഹബ്ബാക്കി മാറ്റുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...