പത്തനംതിട്ട : കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മുൻസിപ്പൽ കൗൺസിലർമാർ സാമ്പത്തിക നേട്ടത്തിനായി മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറിയ നടപടി തികച്ചും രാഷ്ട്രീയ വഞ്ചനയാണെന്ന് കേരള കോൺഗ്രസ് എം പാർട്ടി മുൻസിപ്പൽ കമ്മറ്റി യോഗം ചൂണ്ടി കാട്ടി.
ആരോഗ്യ കാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ ആയ ജെറി അലക്സും , 18 )o വാർഡ് കൗൺസിലർ സുജ അജിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടി കൂറ് മാറിയതിനാൽ മെമ്പർ സ്ഥാനം രാജിവച്ച് മാന്യത കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജോണി ഇരട്ട പുളിക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ‘ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ മാത്യു മരോട്ടിമൂട്ടിൽ ,PG പൊന്നച്ചൻ , തോമസ് മോഡി ,ബിനു മാത്യു , മനോജ് കുഴിയിൽ ,സണ്ണി കരുവേലിൽ , മോനച്ചൻതാഴൂർ എന്നിവർ പ്രസംഗിച്ചു
കൂറ് മാറിയ കൗൺസിലർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് യോഗം തിരുമാനിച്ചു