കൊല്ലം : പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യതാപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. കലയനാട്ട് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് പൊള്ളലേറ്റത്. വീട്ടിലെത്തിയപ്പോള്‍ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകള്‍ ദിനേശന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കി.
ഞായറാഴ്ച ഉച്ച വരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരാണ്. സൂര്യാഘാത സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ചയും വരണ്ട കാലാവസ്ഥ തുടരും എന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്കയിടങ്ങളിലും പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും. ആറ് ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.