ദേശീയ ശുചിത്വ റാങ്കിങ്ങിൽ മുന്നേറി ജില്ലയിലെ നഗരസഭകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ശുചിത്വ റാങ്കിങ്ങിൽ വലിയ മുന്നേറ്റത്തോടെ ജില്ലയിലെ നഗരസഭകൾ. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഫലം വന്നപ്പോഴാണ് ജില്ലയിലെ നഗരസഭകൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പന്തളം നഗരസഭയുടെ ദേശീയ റാങ്കിങ് 3990 ആയിരുന്നത് 723 ആക്കി ഉയർത്താനും അടൂർ നഗരസഭയുടെ ദേശീയ റാങ്കിങ് 3104 ആയിരുന്നത് 720 ആക്കി ഉയർത്താനും പത്തനംതിട്ട നഗരസഭയുടെ ദേശീയ റാങ്കിങ് 2505 ആയി രുന്നത് 1113 ആക്കി ഉയർത്താനും തിരുവല്ല നഗരസഭയുടെ ദേശീയ റാങ്കിങ് 3183 ആയിരുന്നത് 753 ആക്കി ഉയർത്താനും ഇത്തവണ സാധിച്ചു. സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഭാഗമായും മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായും കഴിഞ്ഞ ഒന്നര വർഷത്തെ കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ നടന്നിരുന്നു. ശുചിത്വമിഷനും നഗരസഭയോടൊപ്പം വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും പിന്തുണ നൽകുകയും ചെയ്തു.

പത്തരമാറ്റോടെ പന്തളം ദേശീയ ശുചിത്വ റാങ്കിങ്ങിൽ മുന്നേറ്റം
ദേശീയ ശുചിത്വ റാങ്കിങ്ങിൽ വലിയ മുന്നേറ്റത്തോടെയും തിളക്കത്തോടെയും ജില്ലയിൽ പന്തളം നഗരസഭ. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഫലം വന്നപ്പോഴാണ് പന്തളം നഗരസഭ മികച്ച മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നഗരസഭയുടെ ദേശീയ റാങ്കിങ് 3990 ആയിരുന്നത് 723 ആക്കി ഉയർത്താൻ ഇത്തവണ നഗരസഭക്ക് സാധിച്ചു. 3267 സ്ഥാനമാണ് മാറ്റം വരുത്തി മുന്നിലെത്തിയത്. സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വർഷത്തെ കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ നടന്നിരുന്നു. ശുചിത്വമിഷനും നഗരസഭയോടൊപ്പം വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും പിന്തുണ നൽകുകയും ചെയ്തു.

നഗരസഭ ആർ ആർ എഫിന് സമീപത്തായി പതിനഞ്ച് വർഷത്തോളമായി കെട്ടിക്കിടന്ന മാലിന്യക്കൂന ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ നീക്കം ചെയ്തിരുന്നു. ഇത്തരത്തിൽ പതിനഞ്ച് ടണ്ണിൽ അധികം മാലിന്യം ക്ലീൻ കേരളം കമ്പനിക്ക് കൈമാറ്റം ചെയ്തിരുന്നു. ഇതിലൂടെ ഏകദേശം 8900 ച.മീ സ്ഥലം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തു പിന്നീട് കാർഷിക വികസന വകുപ്പുമായി ചേർന്ന് പൂന്തോട്ടം സ്ഥാപിക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി മാലിന്യം കൊണ്ട് മൂടി കിടക്കുന്ന മുട്ടാർ നീർച്ചാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഏകദേശം രണ്ട് കിലോമീറ്ററോളം ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. പുനരുദ്ധാരണ പ്രവർത്തനത്തിനു ശേഷം ഇവിടം മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാനും കഴിയും. കൂടാതെ സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഭാഗമായി നഗരസഭയുടെ വിവിധ പൊതുസ്ഥലങ്ങളിൽ മാലിന്യശേഖരണത്തിനുള്ള ട്വിൻ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, മിനി എം സി എഫ് എന്നിവ സ്ഥാപിച്ചു.

ഉപയോഗ്യമായ പഴയ വസ്തുക്കൾ ആവശ്യക്കാർക്ക് നൽകുന്നതിനായി നഗരസഭാ തലത്തിൽ ആർ ആർ ആർ സെന്റർ (പുനരുപയോഗ കേന്ദ്രം) തുടങ്ങിയത് ജില്ലാതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. നഗരസഭ ഓഫീസ്, പൊതു ശൗചാലയങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വവുമായി ബന്ധപ്പെട്ട ചുമർ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഭാഗമായുള്ള സിറ്റിസൺ ഫീഡ്ബാക്ക് ശേഖരണത്തിൽ ഏറ്റവും കൂടുതൽ പൊതുജനാഭിപ്രായം ശേഖരിച്ച് ജില്ലയിൽ തന്നെ നഗരസഭ ഒന്നാമതെത്തി. ബോധവൽക്കരണത്തിനും ജലാശയ സംരക്ഷണവുമായി ബന്ധപ്പെട്ടും ബോർഡുകളും നഗരസഭയിൽ സെൽഫി പോയിന്റും സ്ഥാപിച്ചു. എം സി റോഡിനു വശങ്ങളിലായി ചെടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്തു. കൂടാതെ ഹരിതകർമ സേന മുഖേന ആർ ആർ എഫിന് സമീപത്തായി വിവിധ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

നഗരസഭ, ശുചിത്വമിഷൻ ഫണ്ടുകൾ ഉപയോഗിച്ച് സെപ്റ്റേജ് മാലിന്യം സംസ്കരിക്കുന്നതിനുള്ള മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റും നഗരസഭ വാങ്ങി. നഗരസഭയിലും പരിസരപ്രദേശത്തുമുള്ള വീട്ടുകാർക്ക് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന്റെ സേവനം താമസിയാതെ ഉപയോഗപ്പെടുത്താമെന്നും ശുചിത്വമാലിന്യസംസ്കരണ രംഗത്ത് ഇത് നഗരസഭയുടെ പുതിയ കാൽവെയ്‌പ്പാണെന്നും നഗരസഭാ വൈസ് ചെയർപേഴ്സൺ രമ്യ. യു, സെക്രട്ടറി അനിത. ഇ. ബി എന്നിവർ പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന ഓപ്പൺ ഡഫക്കേഷൻ പ്ലസ് സ്റ്റാറ്റസ്, ഗാർബേജ് ഫ്രീ സിറ്റി റേറ്റിംഗ് എന്നിവക്ക് ഇത്തവണ നഗരസഭ യോഗ്യത നേടുകയും അപേക്ഷിക്കുകയും ചെയ്തു. കൂടാതെ ശുചിത്വ മേഖലയിലെ പുതിയ പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പാക്കും. ഇവയുടെ ഫലമായി ജില്ലയിൽ വാർഷിക പദ്ധതി പ്രവർത്തനം മികച്ച രീതിയിൽ നടത്തിയതിന് ഒന്നാം സ്ഥാനം ലഭിച്ചതുൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങൾ നഗരസഭയെ തേടിയെത്തിയിരുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...