മൂന്നാര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം നിലനിന്നിരുന്നു. ഇത് മറനീക്കിയാണ് വെള്ളിയാഴ്ച വൈകിട്ട് ആറോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ സി പി മാത്യു മൂന്നാര്‍ പാര്‍ടി ഓഫീസില്‍ എത്തുന്നതിന് തൊട്ടുമുമ്ബായിരുന്നു സംഭവം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റിന്റെ അനുയായികളും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്.

മുന്‍ കെപിസിസി വൈസ് പ്രസിഡന്റിന്റെ വിശ്വസ്തനായ, മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നേതാവിന്റെ സഹോദരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ആളെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന പേരിലാണ് സംഘര്‍ഷം ഉടലെടുത്തത്.

തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ പ്രവര്‍ത്തിച്ചതായി ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഓഫീസിനുള്ളില്‍ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് തെരുവിലേക്ക് എത്തിയത്. അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...