മൂന്നാര്‍ : പടയപ്പയെ പ്രകോപിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ റോഡില്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസിഎഫ് അടക്കമുള്ള വനപാലകര്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഏരിയ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം കടന്നുപോകുന്നതിനാണ് പടയപ്പയെന്ന കാട്ടാനയെ ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി തടഞ്ഞത്.
പകല്‍ നേരത്ത് റോഡിലേക്ക് ഇറങ്ങിയതിനാലാണ് ഡ്രൈവര്‍ ആനയെ തടഞ്ഞത്. എന്നാല്‍ ചില മാധ്യമങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിച്ച് രംഗത്തെത്തിയതോടെ വനപാലകര്‍ കേസെടുത്തു. കേസ് പിന്‍വലിച്ച് വാഹനം വിട്ടുനല്‍കണമെന്നും ഇല്ലെങ്കില്‍ ഫോറസ്റ്റ് വാഹനങ്ങള്‍ വഴിയില്‍ തടയുമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍ മൂന്നാറില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.