വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറില്‍ വീണ്ടും കല്ലേറ്

For full experience, Download our mobile application:
Get it on Google Play

കാട്ടിഹര്‍: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറിലും കല്ലേറ്. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെൽത റെയിൽവേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനൽ ചില്ല് തകർന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആർക്കും പരിക്കില്ല. ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബിഹാറിലെ കാടിഹാര്‍ ജില്ലയിലാണ് സംഭവം നടന്ന സ്ഥലമുള്ളത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അക്രമം നടന്നത്.

22302 വന്ദേഭാരത് എക്സ്പ്രസിന്റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വന്ദേ ഭാരതിന്‍റെ സെമി ഹൈ സ്പീഡ് ട്രെയിന്‍  ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുളഅള യാത്രയില്‍ കാടിഹാറിലെ ബര്‍സോയിയില്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്.  ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.

നേരത്തെ ജനുവരി മൂന്നിനും കൃഷ്ണഗഞ്ച് സ്റ്റേഷന് സമീപത്ത് വച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ഒറു കോച്ചിന് സാരമായ തകരാറുണ്ടായിരുന്നു. നിലവിലെ ആക്രമണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. കേസിലെ പ്രതികളെ തിരിച്ചറിയാന്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട് റെയില്‍വേ പോലീസ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമങ്ങളും നടക്കുന്നുണ്ട്. ജനുവരി മൂന്നിന് വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ പിടിയിലായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല്...

0
തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...