കലൂരിലെ കൊലപാതകം : വേഷവും രൂപവും മാറ്റി ഒളിവില്‍ ; കൊലക്കേസ് പ്രതി ഒടുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂര്‍ കൊലപാതകക്കേസ് പ്രതിയെ പോലീസ് പിടിച്ചത് അതി സാഹസികമായി. സംഭവത്തിന് ശേഷം നാടുവിട്ട മുഖ്യപ്രതി മുഹമ്മദ് ഹസന്‍ (25) വേഷവും രൂപവും മാറ്റി ഒളിവുജീവിതം നയിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു. പ്രതികള്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു.

ഇവരുടെ കാര്‍ ബെംഗളൂരുവില്‍ വെച്ച് അപകടത്തില്‍പ്പെടുകയും പിന്നീട് മുഹമ്മദ് ഹസനും സംഘവും വേഷംമാറി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരുകയായിരുന്നു. പ്രതികള്‍ താടിയും മുടിയും വടിച്ചാണ് ഒളിവില്‍ കഴിഞ്ഞത്. പ്രതികളെ സഹായിക്കാന്‍ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് സംഘം പിടിയിലായത്. പിടിയിലായ മുഹമ്മദ് ഹസനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...