പത്തനംതിട്ട : കുമ്പളാംപൊയ്ക ചെങ്ങറയിൽ പ്രണയാഭ്യർഥന നിരസിച്ച 19 കാരിയായ വിദ്യാർഥിനിയെ അയല്‍വാസി കുത്തിപ്പരുക്കേൽപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഇയാള്‍ നിരന്തരം മകളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചു.
കുമ്പളാംപൊയ്ക – ചെങ്ങറയിൽ പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ചു ; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി
RECENT NEWS
Advertisment