അങ്കമാലി : സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് ഗേളിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ കിഴക്കന്നൂടന് വീട്ടില്‍ സിജോയെയാണ് (33) അറസ്റ്റ് ചെയ്തത്. കറുകുറ്റി എടക്കുന്നിലെ സ്വകാര്യ ഷോപ്പിലെ ജീവനക്കാരിയെയാണ് പ്രതി ആക്രമിച്ചത്. 2020ലും സമാന രീതിയില്‍ യുവതിയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു. എസ്.ഐമാരായ എല്‍ദോ പോള്‍, റഷീദ്, മാര്ട്ടിന് ജോണ്‍, എ.എസ്.ഐ ജിമോന്‍, എസ്.സി.പി.ഒ ഷൈജു, അഗസ്റ്റിന്, സി.പി.ഒമാരായ ബെന്നി, മാര്ട്ടിന്, അഷ്കര്‍, രഞ്ജിനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സെയില്‍സ് ഗേളിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍
RECENT NEWS
Advertisment