ചവറ : ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചവറ, കരിത്തുറ മംഗലശേരിൽ വീട്ടിൽ ആൻസിൽ(52) ആണ് പോലീസ് പിടിയിലായത്. ചവറ പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കരിത്തുറ സിഎസ് ഡെയ് ലിൽ ക്രിസ്റ്റഫറിനാണ് മർദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം രാത്രി ആൻസിലിന്റെ വീടിന് സമീപം നിന്ന് ക്രിസ്റ്റഫർ ഫോണിൽ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്. തർക്കത്തെ തുടർന്ന് പ്രകോപിതനായ ആൻസിൽ ഇരുമ്പ് പൈപ്പ്കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും കൈകളിലും മർദ്ദനമേറ്റ ക്രിസ്റ്റഫറിന്റെ വലത് കൈയ്ക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്.
തലയ്ക്ക് നേരെ പലതവണ അടിച്ചെങ്കിലും കൈകൊണ്ട് തടുത്തതിനാലാണ് ജീവഹാനി സംഭവിക്കാതിരുന്നത്. ചവറ ഇൻസ്പെക്ടർ വിപിൻകുമാർ യു.പി യുടെ നേതൃത്വത്തിൽ എസ്ഐമാരായ നൗഫൽ, ജിബി, അഖിൽ, അജയകുമാർ, ജയപ്രകാശ്, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.