തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയറെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ പല്ലന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജയിംസ്, കൗണ്‍സിലര്‍മാരായ ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ആണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
കോര്‍പ്പറേഷന്‍ പൈപ്പില്‍ കൂടി വരുന്ന ചെളിവെള്ളം പലഭാഗത്തുനിന്നും ശേഖരിച്ച് പ്രതീകാത്മകമായി മേയറുടെ കോലത്തിലേക്ക് ഒഴിച്ച് പ്രതിഷേധിച്ചതാണ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന മേയറുടെ പരാതിയെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, അഡ്വ.ഷെമിത.പി.എസ് എന്നിവര്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി ഹാജരായി.