മേയറെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയറെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ പല്ലന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജയിംസ്, കൗണ്‍സിലര്‍മാരായ ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ആണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

കോര്‍പ്പറേഷന്‍ പൈപ്പില്‍ കൂടി വരുന്ന ചെളിവെള്ളം പലഭാഗത്തുനിന്നും ശേഖരിച്ച്‌ പ്രതീകാത്മകമായി മേയറുടെ കോലത്തിലേക്ക് ഒഴിച്ച്‌ പ്രതിഷേധിച്ചതാണ് പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന മേയറുടെ പരാതിയെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, അഡ്വ.ഷെമിത.പി.എസ് എന്നിവര്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...