ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്‌ഗഡ് സ്വദേശിയായ കുശാല്‍ സിങ് മറാബി (31) ആണ് ഭാര്യ സീതാഭായിയേയും മകന്‍ അരുണ്‍ സിംഗിനേയും വെട്ടുകത്തി വച്ച്‌ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരവസ്ഥയിലുള്ള ഭാര്യയും ആറു വയസ്സുള്ള മകനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് പോത്തന്‍കോട് പൂലന്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയ നിലയിലാണ് സീതാ ഭായിയെ സമീപത്തു താമസിക്കുന്നവര്‍ കണ്ടത്. ഇരുവര്‍ക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തന്‍കോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവര്‍ കേരളത്തിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...