നെടുമങ്ങാട്: കിടപ്പു രോഗിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കരയ്ക്കു സമീപം മുളയറ മിനി ഭവനില്‍ ശശിധരന്‍ പിള്ളയെ (68) ആണ് ഭാര്യ സാവിത്രിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
30ന് രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ അസുഖങ്ങള്‍ ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന സാവിത്രി അമ്മയെ കത്തി കൊണ്ട് നെഞ്ച്, കഴുത്ത്, കൈ എന്നിവിടങ്ങളില്‍ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മകള്‍ മിനിയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സാവിത്രി അമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദീര്‍ഘകാലമായി കിടപ്പിലായ ഭാര്യ മക്കള്‍ക്കൊരു ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ശശിധരന്‍ പിള്ള മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.