സ്വര്‍ണക്കള്ളക്കടത്ത് കേസ് : പാട്ടത്തൊടി അബ്ദുവിന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കലില്‍ എന്‍ഐഎ പരിശോധന. തെന്നല കോഴിച്ചെനയില്‍ നേരത്തെ അറസ്റ്റിലായ പാട്ടത്തൊടി അബ്ദുവിന്റെ വീട്ടിലായിരുന്നു പരിശോധന. സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. അബ്ദുവും നിലവില്‍ കസ്റ്റംസിന്റെ പിടിയിലാണ്.

ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. എറണാകുളത്തു നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥനടക്കം മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും തെളിവുകള്‍ കണ്ടെത്തിയതായാണ് സൂചന.

കോട്ടക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പാട്ടത്തൊടി അബ്ദുവിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേസമയം സ്വര്‍ണക്കടത്ത് സംഘത്തിലെ മൂന്ന് പേര്‍ തമിഴ്‌നാട് തിരിച്ചിറപ്പള്ളിയില്‍ വെച്ചും എന്‍ഐഎ സംഘത്തിന്റെ പിടിയിലായി. കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്ന മൂന്ന് ഏജന്റുമാരാണ് പിടിയിലായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...