പാക്കിസ്ഥാന്‍ ഐഎസ് ഭീകരന്‍ അസദുള്ള ഒറാകസായി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : പാക്കിസ്ഥാന്‍ ഐഎസ് ഭീകരന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അസദുള്ള ഒറാകസായി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര  മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊടും ഭീകരന്മാരിലൊരാളാണ് അസദുള്ള.

അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ജലാലാബാദ് നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അഫ്ഗാന്‍ സൈന്യം പ്രത്യേകം രൂപീകരിച്ച ഭീകരവിരുദ്ധ സേനയാണ് അതീവ രഹസ്യമായ ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയത്.

ഐഎസിന്റെ ഖൊറാസാന്‍ മേഖലയുടെ രഹസ്യാന്വേഷണ വിഭാഗം തലവനായിട്ടാണ് അസദുള്ള ചുമതല വഹിച്ചിരുന്നത്. അഫ്ഗാനിലെ നഗരപ്രദേശങ്ങളിലെ ഭീകരാക്രമണങ്ങളുടെ നേതൃത്വം അസദുള്ളയ്ക്കായിരുന്നു. പാക്കിസ്ഥാനില്‍ സിയാ ഉര്‍ റഹ്മാന്‍ എന്നാണ് അസദുള്ള അറിയപ്പെട്ടിരുന്നത്. സുരക്ഷാ സൈന്യത്തിന്റ നോട്ടപ്പുള്ളി ആയിരുന്നതിനാല്‍ വളരെ കുറച്ച്‌ അതീവ രഹസ്യമായാണ് ഇയാള്‍ യാത്രകള്‍ നടത്തിയിരുന്നത്. അഫ്ഗാന്‍ സുരക്ഷാ സൈന്യം കഴിഞ്ഞ മെയ് മാസം ഐഎസ് കമാന്‍ഡര്‍ സിയാ ഉള്‍ ഹഖിയേും പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...