മത്തായി ആത്മഹത്യ ചെയ്തതാണെന്ന വനപാലകരുടെ വാദം ശുദ്ധ അസംബന്ധം ; പി.സി ജോര്‍ജ്ജ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ  കിണറ്റിൽ വീണ് കൊല്ലപ്പെട്ട പി.പി.മത്തായി (പൊന്നു) യുടെ ബന്ധുക്കളെ പിസി ജോർജ്ജ് എംഎൽഎ സന്ദര്‍ശിച്ചു. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായി പി.സി ജോര്‍ജ്ജ് കൂടിക്കാഴ്ച്ച നടത്തി.  ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്തായിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെയാണെന്നും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കുന്ന വനപാലകരുടെ വാദം ശുദ്ധ അസംബന്ധമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ഘട്ടത്തിൽ പ്രസ്‌തുത കിണറിന്റെ മൂടി അടക്കപ്പെട്ട നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുകയാണ്. അതിനാല്‍ ആരോപണവിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുവാനുള്ള ശക്തമായ ഇടപെടലുകൾ തുടരുമെന്നും വനാതിർത്തികളിൽ താമസിക്കുന്ന കർഷകരോട് വനംവകുപ്പ് നടത്തുന്ന വ്യാപകമായ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...