കൊടുങ്ങല്ലൂര്‍: കോണ്‍ഗ്രസ് എറിയാട് മണ്ഡലം വൈസ് പ്രസിഡന്‍റ് അരീപുറത്ത് ഷുക്കൂര്‍ എന്ന ഷക്കീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എറിയാട് നീതി വിലാസം കോളനിയില്‍ വാഴക്കാലയില്‍ അഷ്കറിനെയാണ് (30) എസ്.ഐ ഇ.ആര്‍. ബൈജു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് എറിയാട് കെ.വി.എച്ച്.എസിന് സമീപം ഷുക്കൂറിനെ ഇയാള്‍ കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.