കൊട്ടിയം : റെയില്‍വേ ജീവനക്കാരനെ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. മയ്യനാട് സ്വദേശികളായ അനൂപ് (23), ദീപക് ജയസൂര്യ (22) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 29ന് രാത്രി 10 മണിയോടെ റെയില്‍വേ ജീവനക്കാരനായ മയ്യനാട് സ്വദേശി ബിനുവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അനൂപിനെ വര്‍ക്കലയില്‍നിന്നും ദീപക്കിനെ പരവൂരില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
റെയില്‍വേ ജീവനക്കാരനെ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു ; രണ്ടുപേര്‍ പിടിയില്‍
RECENT NEWS
Advertisment