ലോട്ടറി തട്ടിൽ വൈദ്യുതി കടത്തിവിട്ട് വിൽപനക്കാരിയെ കൊല​പ്പെടുത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

ശാസ്താകോട്ട: ലോട്ടറി വില്‍പന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വില്‍പനക്കാരിയായ വീട്ടമ്മയെ കൊല​പ്പെടുത്താന്‍ ശ്രമം. ശൂരനാട് വടക്കാണ് ഞെട്ടിക്കുന്ന സംഭവം. ചക്കുവള്ളി പുതിയകാവ് റോഡില്‍ കെ.സി.ബി ജങ്ഷന് സമീപമുള്ള പാല്‍ സൊസൈറ്റിയുടെ അടുത്ത് ഇരുമ്പ് തട്ടില്‍ ലോട്ടറി വില്‍പന നടത്തുന്ന സ്ത്രീയെ ലക്ഷ്യമിട്ടാണ് നീക്കം നടത്തിയതെന്ന് കരുതുന്നു. ഇവര്‍ ദിവസവും വൈകീട്ട് ലോട്ടറി വില്‍പന കഴിഞ്ഞാല്‍ തട്ട് എടുത്ത് സമീപത്തുള്ള സൊസൈറ്റിയില്‍ വെച്ചിട്ടാണ് പോവുക. ഇന്ന് രാവിലെ ഇവരെ സഹായിക്കാന്‍ ശ്രമിച്ച സഹോദരിയുടെ മകന്‍ ലോട്ടറി തട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് വീഴുകയായിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് വയര്‍ ഉ​പയോഗിച്ച്‌ നേരിട്ട് കണക്ഷനെടുത്ത് ലോട്ടറി തട്ടുമായി ബന്ധിപ്പിച്ച നിലയില്‍ കണ്ടത്. വിവരം ശൂരനാട് കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വി​ച്ഛേദിച്ചു. സംഭവത്തെകുറിച്ച്‌ പോലീസ് എത്തി അന്വേഷണം നടത്തി. ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലാണ് ക്രൂരകൃത്യം പ്ലാന്‍ ചെയ്തതെന്ന് സംശയിക്കുന്നതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ പറഞ്ഞു. മറ്റൊരു കൊലപാതകശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...