ചിങ്ങവനം: കോടതിയില്‍ സാക്ഷി പറഞ്ഞതിനുള്ള വിരോധത്തില്‍ മൊഴി കൊടുത്തയാളെ ഇരുമ്പുകട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്ത് നെടുംപെട്ടിമറ്റം മനു ചന്ദ്രദാസി (32) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം ഔട്ട്പോസ്റ്റ് സമീപത്തുള്ള കടയുടെ മുന്നില്‍വെച്ച് സനില്‍കുമാര്‍ എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ തന്നെ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്.സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആര്‍, എസ്.ഐ അനീഷ് കുമാര്‍, സി.പി.ഒമാരായ സതീഷ്, സലമോന്‍, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോടതിയില്‍ സാക്ഷി പറഞ്ഞതിന് വധശ്രമം ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment