കോടതിയില്‍ സാക്ഷി പറഞ്ഞതിന് വധശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചിങ്ങവനം: കോടതിയില്‍ സാക്ഷി പറഞ്ഞതിനുള്ള വിരോധത്തില്‍ മൊഴി കൊടുത്തയാളെ ഇരുമ്പുകട്ട കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്ത് നെടുംപെട്ടിമറ്റം മനു ചന്ദ്രദാസി (32) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം ഔട്ട്പോസ്റ്റ് സമീപത്തുള്ള കടയുടെ മുന്നില്‍വെച്ച്‌ സനില്‍കുമാര്‍ എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിക്ക് ചിങ്ങവനം  പോലീസ് സ്റ്റേഷനില്‍ തന്നെ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്.സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്‌.ഒ ജിജു ടി.ആര്‍, എസ്.ഐ അനീഷ് കുമാര്‍, സി.പി.ഒമാരായ സതീഷ്, സലമോന്‍, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ...

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....

പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

0
പന്തളം : കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള...