Tuesday, April 15, 2025 1:05 pm

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. പള്ളിച്ചല്‍ നരുവാമൂട് മുക്കട സ്വദേശി കുമാറിനെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2016 ജൂണ്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. നേമം ശിവന്‍ കോവിലിനു സമീപം ചാനല്‍ ബണ്ടു റോഡിലാണ് കൊലപാതകം നടന്നത്. സുസ്മിതയെ ഭര്‍ത്താവ് കുമാര്‍ കഴുത്തിലും, നെഞ്ചിലും, വയറ്റിലും മാരകമായി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പട്ടാളത്തില്‍ നിന്നും വിരമിച്ച കുമാര്‍ സുസ്മിതക്കും മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. മദ്യപിച്ച്‌ കുമാറിന്റെ ഉപദ്രവം പതിവായപ്പോള്‍ സുസ്മിത വീട് മാറി അച്ഛനൊപ്പം പോയി. വിവാഹബന്ധം വേര്‍പെടുത്താന്‍ സുസ്മിത കുടുംബ കോടതിയില്‍ കേസ് കൊടുത്തിരുന്നു. കോടതിയിലെ കേസുകളും പ്രതി കുമാറില്‍ വിരോധത്തിന് ഇടവരുത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കവിതാ ഗംഗാധരന്‍ ആണ് പ്രതിയെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതി ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്നത് മൂന്നു തലമുറയിലെ അധ്യാപക...

0
കലഞ്ഞൂർ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ...

ജാതി സെൻസസ്: ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന്

0
ബംഗളുരു: കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ...

അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്

0
പാണ്ടിക്കാട്: ടൗണിൽ അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്....