മംഗളൂരു : ഉഡുപ്പി സൂറത്ത്കലില്‍ യുവാവിനെ നാലംഗ സംഘം കടയില്‍ കയറി വെട്ടി കൊന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം കടയില്‍ കയറി സൂറത്ത്കല്‍ സ്വദേശി ഫാസിലി (30) നെ വെട്ടി കൊന്നത്. ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സൂറത്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂള്ളിയ ബെള്ളാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടേറു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതകം.