എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ് : എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കിയ മുപ്പതുകാരി അറസ്റ്റില്‍. കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല.

ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച്‌ പലതവണ കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ വീണ്ടും ലൈംഗീക പീഡനത്തിനിരയാക്കാന്‍ ഇവര്‍ ആഗ്രഹിച്ചെന്നും ഇതിനു വേണ്ടിയാണ് കുട്ടിക്കൊപ്പം മറ്റൊരു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...