കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ‘ഓണസമൃദ്ധി’ കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ ജനങ്ങൾക്ക് മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും.

ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...

സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ...

0
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന...

ആദിവാസികൾക്ക് ഓണക്കോടി , ഉത്തരവ് സർക്കാർ തിരുത്തി

0
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ...