ഓണാഘോഷങ്ങളുടെ ഭാഗമായി 15 കുടുംബങ്ങള്‍ക്ക് ഓണസമ്മാനം നല്‍കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ആഘോഷത്തിന്‍റെ ആർപ്പുവിളികൾക്കൊപ്പം കരുതലിന്‍റെ കൈത്താങ്ങും ഇഴചേർത്ത പൂക്കളമൊരുക്കിയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂള്‍ ഓണത്തെ വരവേറ്റത്. ഇതിന്‍റെ ഭാഗമായി പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ 15 കുടുംബങ്ങൾക്ക് ഓണസദ്യ ഒരുക്കുന്നതിനുള്ള വിഭവങ്ങൾ അടങ്ങിയ ഓണസമ്മാനം സ്കൂളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഓണാഘോഷം പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്.രമാദേവി അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ.ജോൺസൺ അലക്സാണ്ടർ ഉപ്പേരി ചലഞ്ച് ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു നരിപ്പാറ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

പഞ്ചായത്ത്‌ അംഗങ്ങളായ ടി.കെ ജെയിംസ്, ഷാജി കൈപ്പുഴ, ലിനോജ്‌ കണയങ്കൽ, രാജി വിജയകുമാർ, റെസി ജോഷി, പ്രിയ സുരേന്ദ്രൻ,ഡോ.മനു വർഗീസ്, എം.ടി മത്തായി, എം.ജെ കോശി, പി.ടി മാത്യു, ജോജി തോമസ്, പി.ടി.എ പ്രസിഡന്‍റ് ഷൈനു ചാക്കോ, മദർ പി.ടി.എ പ്രസിഡന്‍റ് ഫെമി ഹേമന്ത്, പി.ടി ജൂലിയൻ, ആഷിക് പീടികപ്പറമ്പിൽ, ജെയ്‌സി ജെയ്സൺ, സെലിൻ പി.രാജൻ, അനുമോൾ കെ.ജോർജ്‌, എൻ.ഹരികൃഷ്ണൻ, ഷെൽബി ഷാജി, മെർലിൻ മോസസ്, എസ്.അമ്പിളി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...