ആലപ്പുഴ: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും വെറുതെവിട്ട് കോടതി. ഹരിപ്പാട് പിലാപ്പുഴ സ്മരണവീട്ടില്‍ പങ്കജാക്ഷന്‍ പിള്ളയുടെ മകന്‍ രൂപക് (24) കുത്തേറ്റ് മരിച്ച കേസില്‍ പ്രതികളായ ഹരിപ്പാട് സ്വദേശികളായ മഹേഷ് (35), ഉണ്ണിക്കുട്ടന്‍ (35), ബാബുക്കുട്ടന്‍ (49), രാജേഷ് (40), മോഡി പി. തോമസ് (33), സാംസണ്‍ തോമസ് (33) എന്നിവരെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -3 ജഡ്ജി ആഷ് കെ. ബാല്‍ വിട്ടയച്ചത്.
2009 ഏപ്രില്‍ നാലിന് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രൂപക് സെപ്റ്റംബര്‍ 27ന് മരിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, അജിത് ശങ്കര്‍, എം.ജി. രേഷു, അനസ് അലി, വിഭു എന്നിവര്‍ ഹാജരായി.