ന്യൂഡല്‍ഹി : വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് അയല്‍വാസിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ദലിത് ഏകതാ ക്യാമ്പിലാണ് സംഭവം. അര്‍ജുന്‍ എന്നയാളാണ് പ്രതി. 48കാരിയായ ശ്യാംകല എന്ന സ്ത്രീയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന് ശ്യാംകല വീടിന് പുറത്ത് വെള്ളമെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. അയല്‍വാസിയായ അര്‍ജുന്‍ സംഭവ സ്ഥലത്തെത്തുകയും വെള്ളമെടുക്കുന്നതിനെ ചൊല്ലി വഴക്കാരംഭിക്കുകയുമായിരുന്നു.
വഴക്കിനൊടുവില്‍ അര്‍ജുന്‍ വലിയ കത്തിയുമായി വന്ന് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ശ്യാംകലയുടെ ഭര്‍ത്താവിനെയും മകനെയും പ്രതി ആക്രമിച്ചു. ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അര്‍ജുന് നേരത്തെ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും അയല്‍വാസികളുമായി വഴക്കിടാറുണ്ടെന്നും പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.