വെള്ളമെടുക്കുന്നതിനെ ചൊല്ലി തർക്കം ; യുവാവ് അയൽവാസിയെ കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് അയല്‍വാസിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ദലിത് ഏകതാ ക്യാമ്പിലാണ് സംഭവം. അര്‍ജുന്‍ എന്നയാളാണ് പ്രതി. 48കാരിയായ ശ്യാംകല എന്ന സ്ത്രീയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന് ശ്യാംകല വീടിന് പുറത്ത് വെള്ളമെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. അയല്‍വാസിയായ അര്‍ജുന്‍ സംഭവ സ്ഥലത്തെത്തുകയും വെള്ളമെടുക്കുന്നതിനെ ചൊല്ലി വഴക്കാരംഭിക്കുകയുമായിരുന്നു.

വഴക്കിനൊടുവില്‍ അര്‍ജുന്‍ വലിയ കത്തിയുമായി വന്ന് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ശ്യാംകലയുടെ ഭര്‍ത്താവിനെയും മകനെയും പ്രതി ആക്രമിച്ചു. ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അര്‍ജുന് നേരത്തെ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും അയല്‍വാസികളുമായി വഴക്കിടാറുണ്ടെന്നും പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...