പട്ന : മുസഫര്‍പുര്‍ ജില്ലയിലെ മുഷാഹരിയില്‍ മദ്യ കള്ളക്കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു. ബുഡി ഗണ്ഡക് നദിക്കരയില്‍ രണ്ടു മദ്യ കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു പിടികൂടിയ എക്സൈസ് കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് (23) മല്‍പിടിത്തത്തിനിടെ നദിയില്‍ മുക്കിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ രണ്ടു പേര്‍ ഒളിവിലാണ്. ദീപക് കുമാറിനൊപ്പം റെയ്ഡിനു പോയ രണ്ടു പോലീസുകാര്‍ ഓടിയെത്തുന്നതിനു മുന്‍പു തന്നെ ഇരുവരും ചേര്‍ന്ന് കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്. മദ്യ നിരോധന നിയമം നിലവിലുള്ള ബിഹാറില്‍ വിഷമദ്യ ദുരന്തങ്ങളെ തുടര്‍ന്ന് പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ റെയ്ഡുകള്‍ ഊര്‍ജിതമാക്കിയിരുന്നു.
മുഷാഹരിയില്‍ മദ്യ കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു
RECENT NEWS
Advertisment